സൈനിക വാഹനം അപകടത്തിൽപ്പെട്ടു..4 സൈനികർക്ക് വീരമൃത്യു…

സൈനിക വാഹനം അപകടത്തിൽപ്പെട്ടു.അപകടത്തിൽ 4 സൈനികർക്ക് വീരമൃത്യു. ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.300 അടി താഴ്ചയിലെ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.സിക്കിമിലെ പക്യോങ്ങിൽ ആണ് അപകടം. ജലൂക്ക് ആർമി ക്യാമ്പിൽ നിന്ന് ദലപ്ചന്ദിലേക്ക് റോഡ് മാർഗം പോകുകയായിരുന്ന സൈനിക വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിലെ ഡ്രൈവർ ഉൾപ്പെടെ മരിച്ച എല്ലാ സൈനികരും പശ്ചിമ ബംഗാളിലെ ബിനാഗുരിയിലെ യൂണിറ്റിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button