സൈനിക റിക്രൂട്ട്മെന്റിനു പോയ ആലപ്പുഴ സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു..ഒരു മരണം…

ആലപ്പുഴ വള്ളികുന്നത്തുനിന്നു സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം.ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (അപ്പു–20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. സൈനിക റിക്രൂട്ട്മെന്റിനായി ഊട്ടിയിൽ പോയ യുവാക്കൾ അവിടെനിന്ന് ആന്ധ്രയിലേക്കു പോവുകയായിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ മുന്നിലെ വാഹനത്തിലിടിച്ച് കാർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.

Related Articles

Back to top button