സൈഡ് നൽകിയില്ല..കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂര മർദ്ദനം…

കെഎസ്ആർടിസി ഡ്രൈവർക്ക് യുവാവിൻ്റെ ക്രൂര മർദ്ദനം. തിരുവനന്തപുരം ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ മൻസൂറിനാണ് വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മർദ്ദനമേറ്റത്.പിക്കപ്പ് വാൻ ഡ്രൈവറായ നൗഫൽ ആണ് ബസ് തടഞ്ഞു നിർത്തി കെഎസ്ആർടിസി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ആര്യനാട് കെഎസ്ആർടിസി അധികൃതർ പൊലീസിൽ പരാതി നൽകി.

യാതൊരു പ്രകോപനവും കൂടാതെ യുവാവ് മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നുവെന്ന് കെഎസ്ആർടിസി ഡ്രൈവർ പറയുന്നു.രണ്ടു പേരാണ് പിക്കപ്പ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് മൻസൂർ പറയുന്നു. മർദ്ദനത്തിൽ മൂക്കിനും പുറംഭാഗത്തും മൻസൂറിന് സാരമായി പരുക്കേറ്റിട്ടുണ്ട്.

Related Articles

Back to top button