സൈക്കിളിൽ ജോലിക്കെത്തുന്ന ആശുപത്രി സൂപ്രണ്ട്.
അമ്പലപ്പുഴ: രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ആശ്ചര്യം ജനിപ്പിച്ച്
സൈക്കിളിൽ ആശുപത്രിയിലെത്തുന്ന സൂപ്രണ്ട്.
സർക്കാർ വക വാഹനവും സ്വന്തം വാഹനവും ഉണ്ടായിട്ടും
സൈക്കിളിൽ ആണ്
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും, കാർഡിയോളജി വിഭാഗം ഡോക്ടറുമായ ഡോ.അബ്ദുൽ സലാമിൻ്റെ സഞ്ചാരം.
വീട്ടിൽ നിന്നും ആശുപത്രി ഒ. പിയിൽ എത്തുന്നതും സൂപ്രണ്ട് ഓഫീസിൽ എത്തുന്നതും
ആശുപത്രി പ്രദേശങ്ങളിൽ ചുറ്റികറങ്ങി നിരീക്ഷണ
നടത്തുന്നതും സൈക്കിളിൽ തന്നെയാണ്. ജനകീയ ഡോക്ടറായി അറിയപെടുന്ന ഡോക്ടർമാരിൽ ഒരാളാണ് ഡോ. അബ്ദുൽ സലാം. സാധാരണക്കാരുടെ ഏത് അത്യാവശ്യ ഘട്ടങ്ങളിലും രാപകൽ വ്യത്യാസമില്ലാതെ അദ്ദേഹം ഓടി എത്തും. പാലിയേറ്റീവ് പ്രവർത്തനങ്ങളിലും ഡോക്ടർ സജീവമാണ്. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്താനും ഈ തിരക്കിനിടയിലും അദ്ദേഹം സമയം കണ്ടെത്താറുണ്ട്.