സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ശതോത്തര സുവർണ്ണ ജൂബിലി ഉദ്ഘാടനം

മാവേലിക്കര- വാക്കുകൾക്ക് അപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഏറ്റവും ശ്രദ്ധേയമായ സഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെന്ന് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള പ്രസ്താവിച്ചു. പത്തിച്ചിറ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളി ശതോത്തര സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലങ്കര സഭയുടെ പരമോന്നത അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അദ്ധ്യക്ഷനായി. ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ, മാവേലിക്കര ഭദാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത, യു.പ്രതിഭാ എം.എൽ.എ, എം.എസ്. അരുൺ കുമാർ എം.എൽ.എ, ഭദ്രാസന സെക്രട്ടറി ഫാ.ജോൺസി ഈപ്പൻ, വികാരി ഫാ.കെ.എം.വർഗീസ് കളിയ്ക്കൽ, സഹവികാരി ഫാ.സന്തോഷ് വി.ജോർജ്, ട്രസ്റ്റി റോയി തങ്കച്ചൻ, സെക്രട്ടറി പി.എസ്.ബാബു, ജനറൽ കൺവീനർ ജോൺ കെ.മാത്യു, ജോ.കൺവീനർമാരായ അലക്സ് മാത്യു, സഖറിയ പി.അലക്സ് തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനത്തിന് മുമ്പ് നടന്ന സ്വീകരണ ഘോഷയാത്രയ്ക്ക് പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു ചെട്ടികുളങ്ങര, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഡോ.വർഗീസ് പോത്തൻ, സ്വീകരണ കമിറ്റി കൺവീനർ മാത്യു ജോർജ്, സബ്കമ്മിറ്റി കൺവീനർമാരായ ബസാം ജോയ്, കെ.വർഗീസ്, ജോൺസൺ.വി, വർഗീസ് എം.നെല്ലിത്തറ, ഡോ.ജേക്കബ് ജോർജ്, ജോൺ ഐപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button