സെൻട്രൽ ജയിലിൽ സ്ഫോടനം..അന്വേഷണം…
സെൻട്രൽ ജയിലിൽ സ്ഫോടനം.നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത്.സ്ഫോടനത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.ബോംബ് സ്ക്വാഡ് ജയിലിൽ പരിശോധന നടത്തി. മഹാരാഷ്ട്രയിലെ അമരാവതി സെൻട്രൽ ജയിലിലാണ് സ്ഫോടനം നടന്നത്.
എവിടെ നിന്നാണ് ബോംബ് ജയിലിനുള്ളിൽ എത്തിയതെന്നോ ആരാണ് എറിഞ്ഞതെന്നോ വ്യക്തമല്ല. കമ്മീഷണർ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്ലാസ്റ്റിക് ബോളിന്റെ വലിപ്പത്തിലുള്ള ബോംബാണ് പൊട്ടിയതെന്ന് കമ്മീഷണർ നവീൻചന്ദ്ര റെഡ്ഡി പറഞ്ഞു.