സെൻട്രൽ ജയിലിൽ കഴിയണം…ജയിലിന് മുന്നില്‍ വാശി പിടിച്ച് ആലപ്പുഴ സ്വദേശി….

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുവതി ജയിൽ അധികൃതരെ വെട്ടിലാക്കി. ആലപ്പുഴ സ്വദേശിയായ യുവതിയാണ് ഇന്നലെ രാവിലെ ജയിലിന് മുന്നിലെത്തി പ്രശ്നമുണ്ടാക്കിയത്.

പറഞ്ഞുവിടാൻ അധികൃതർ ശ്രമിച്ചെങ്കിലും മടങ്ങി പോകാൻ യുവതി സമ്മതിച്ചില്ല. ഒടുവിൽ പൂജപ്പുര പൊലീസെത്തി യുവതിയെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. യുവതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആലപ്പുഴ വെൺമണി സ്റ്റേഷൻ പരിധിയിൽ ഈ യുവതിയെ കാണാനില്ലെന്ന പരാതി നിലവിലുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം യുവതിയെ ആലപ്പുഴ പൊലീസിന് കൈമാറും.

Related Articles

Back to top button