സെക്രട്ടേറിയേറ്റിൽ ഇടത് സംഘടനാ ജീവനക്കാർ തമ്മിലടിച്ചു..മാധ്യമപ്രവര്‍ത്തകര്‍ നേരെയും കയ്യേറ്റ ശ്രമം…
സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കം. സംഭവത്തില്‍ സെക്രട്ടറിയേറ്റ് സബ് ട്രഷറി ജീവനക്കാരന് അമലിന് മര്‍ദ്ദനമേറ്റു. സെക്രട്ടറിയേറ്റ് വളപ്പിലാണ് ജീവനക്കാര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. ഇത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കയ്യേറ്റ ശ്രമമുണ്ടായി.സെക്രട്ടറിയേറ്റിലെ ക്യാൻറീനിൽ ആഹാരം കഴിക്കാനെത്തിയ ട്രഷറി ജീവനക്കാർ വെള്ളം നിറച്ചുവച്ചില്ലെന്നാരോപിച്ച് ജഗ്ഗ് നിലത്തടിക്കുകയും ക്യാൻറീൻ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഇതോടെ കൈയാങ്കളിയായി.
സംഘര്‍ഷം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കയ്യേറ്റ ശ്രമം ഉണ്ടായത്. മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ മുഹമ്മദ് ആഷിക്, ക്യാമറാമാന് സിജോ സുധാകരന്, ഡ്രൈവര്‍ സജിന്‍ലാല്‍ എന്നിവര്‍ക്ക് നേരെയായിരുന്നു കയ്യേറ്റം. ജീവനക്കാരുടെ തര്‍ക്കം ചിത്രീകരിച്ചാല്‍ ക്യാമറ തല്ലിപ്പൊട്ടിക്കും എന്ന് ഭീഷണിമുഴക്കുകയും ചെയ്തു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതിലും ഭീഷണിപ്പെടുത്തിയതിലും തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു.