സൂര്യാഘാതമേറ്റ് ടെയിലറിങ് ഷോപ്പുടമയ്ക്ക് പൊള്ളലേറ്റു

കണ്ണൂർ: സൂര്യാഘാതമേറ്റ് ടെയിലറിങ് ഷോപ്പുടമയ്ക്ക് പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി.രാമചന്ദ്രനാണ് (ദാസൻ -58) സൂര്യാഘാതമേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകൾക്കുമാണ് പൊള്ളലേറ്റത്. പൊള്ളി കുമളിച്ച കാൽപാദവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമചന്ദ്രന്റെ ഇരു കാൽപ്പാദത്തിലെയും തൊലി നീക്കം ചെയ്തു. രാവിലെ വീട്ടിൽ നിന്നു ഷോപ്പിലേക്ക് ബസിൽ പോയ ദാസൻ ബസിൽ നിന്നിറങ്ങി നടന്നു പോകുന്നതിനിടെയാണു സൂര്യാഘാതമേറ്റത്. കാലിൽ ചെരിപ്പ് ഉണ്ടായിരുന്നില്ല.

Related Articles

Back to top button