സൂര്യനും ഭൂമിയും ഇല്ലാതാകും- നിയുക്ത ഐ.എസ്.ആര്‍.ഒ ചെയര്‍മാനുമായ എസ്.സോമനാഥ്
തിരുവനന്തപുരം: സൂര്യനും ഭൂമിയും ഇല്ലാതാകുമെന്ന് നിയുക്ത ഐ.എസ്.ആര്‍.ഒ ചെയര്‍മാനുമായ എസ്.സോമനാഥ്. ഇക്കാര്യത്തില്‍ ശാസ്‌ത്രീയമായ ഒരു ഉത്തരമാണ് അദ്ദേഹം നൽകിയിരിക്കുന്നത്. സൂര്യനും ഭൂമിയും ഇല്ലാതാകുമെന്നതിൽ സംശയമില്ല. സൂര്യന്‍ അവസാനിക്കുമെന്നതിന് മുമ്പ് തന്നെ ഭൂമിയ്‌ക്ക് അന്ത്യം സംഭവിക്കുമെന്ന് അദ്ദേഹം പറയുന്നു.
സൂര്യന്റെ ആയുസ് 15 ബില്യണ്‍ വര്‍ഷമാണ്. സൂര്യന്റെ ഇനിയുള്ള ആയുസ് നാല് ബില്യണ്‍ വര്‍ഷം കൂടിയുണ്ടെന്നാണ് കണക്കാക്കുന്നത്. നാല് ബില്യണ്‍ എന്നു പറഞ്ഞാല്‍ വളരെ വലുതാണെങ്കിലും അതിന് മുമ്പ് തന്നെ ഭൂമി ഇല്ലാതാകും. കാരണം ഇന്ധനം കത്തി തീരുന്നതോടു കൂടി സൂര്യന്റെ വലിപ്പം വര്‍ദ്ധിക്കും. വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് അത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ അത്രയും വലുതാകും. ഭൂമി സൂര്യന്റെ ഉള്ളിലാകും. ആ സമയത്ത് ഭൂമിയും മറ്റ് ഉപഗ്രഹങ്ങളുമെല്ലാം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.