സൂക്ഷിക്കുക..പരിധിവിട്ടാൽ ഗ്രിഡ് സ്വയം നിലച്ച് നാടാകെ ഇരുട്ടിലാകും..മുന്നറിയിപ്പുമായി കെഎസ്ഇബി….

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് നാടാകെ ഇരുട്ടിലാകുമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി .അമിതമായ ഉപയോഗം നിമിത്തം പലയിടത്തും ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തിപ്പോകുകയാണ്. ഗ്രിഡിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് ഓട്ടോമേറ്റഡ് ഡിമാന്റ് മാനേജ്‌മെന്റ് സിസ്റ്റം (എഡിഎംഎസ്) സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രിഡിലെ ഉപയോഗം നിശ്ചിത പരിധി കഴിഞ്ഞാല്‍ വൈദ്യുതി സ്വയം നിലയ്ക്കുന്ന സംവിധാനമാണിത്.

സംസ്ഥാനത്തെ എല്ലാ സബ്‌സ്റ്റേഷനുകളിലും 33 കെവി, 11 കെവി ഫീഡറുകളിലും ഈ സംവിധാനമുണ്ട്. ലോഡ് ക്രമാതീതമായി വര്‍ധിക്കുന്ന 11 കെവി ഫീഡറുകളില്‍ ഇങ്ങനെ വൈദ്യുതി വിതരണം നിലയ്ക്കും. പിന്നീട് അഞ്ച് മിനിറ്റ് നേരത്തേക്ക് ആ ഫീഡര്‍ ചാര്‍ജ് ചെയ്യാനാകില്ല എന്നും കെഎസ്ഇബി അറിയിച്ചു .അതേസമയം ലോഡ്‌കൂടി വൈദ്യുതി മുടങ്ങുന്നതിന്റെ പേരില്‍ കെഎസ്ഇബി ഓഫീസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ അക്രമം നടത്തി ജീവനക്കാരുടെ മനോധൈര്യം കെടുത്തുന്നത് വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനം താറുമാറാക്കുമെന്നും കെഎസ്ഇബി അറിയിച്ചു .

Related Articles

Back to top button