സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചശേഷം യുവാവ് പുഴയിൽ ചാടി…..തിരച്ചിൽ ആരംഭിച്ചു…
കരുവന്നൂർ പുഴയിൽ വീണ്ടും ആത്മഹത്യ ശ്രമം. സുഹൃത്തുക്കൾക്ക് സന്ദേശം നൽകിയാണ് ഇയാൾ കരുവന്നൂർ വലിയ പാലത്തിന് മുകളിൽ നിന്നും പുഴയിലേയ്ക്ക് ചാടിയത്. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി വലിയ വീട്ടിൽ വേണു മകൻ ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കരുവന്നൂർ വലിയ പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ശ്രമം ചുരുങ്ങിയ കാലത്തിനുള്ളിൽ എട്ടോളം പേരാണ് നടത്തിയത്. പാലത്തിൽ ഫെൻസിങ് നടത്തുമെന്ന് അധികൃതർ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് വരെ പ്രായോഗ്യത്തിലായിട്ടില്ല.