സുരേഷ് ഗോപി സമർപ്പിച്ച സ്വർണക്കിരീടം എത്ര പവനുണ്ടെന്ന് അറിയണം.. കോൺഗ്രസ് കൗൺസിലർ രംഗത്ത്…
തൃശൂര്‍: തൃശൂർ ലൂർദ് പള്ളിയിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ രംഗത്ത്. ലൂർദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് കോൺഗ്രസ് കൗൺസിലർ ലീല വർഗീസ് ഈ ആവശ്യം ഉന്നയിച്ചത്. സ്വർണക്കിരീടം എന്ന പേരില്‍ ചെമ്പിൽ സ്വർണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് കോൺഗ്രസ് കൗൺസിലർ രംഗത്തുവന്നത്. മകളുടെ വിവാഹത്തോടനുബന്ധിച്ചാണ് സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സ്വർണ്ണ കിരീടം സമർപ്പിച്ചത്.