സുരേഷ് ഗോപി കേന്ദ്ര മന്ത്രി..മോദിയുമായി കൂടിക്കാഴ്ച ഇന്ന്….
തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് ഡൽഹിയിലെത്തും.പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ചർച്ചകളും ഇന്ന് നടക്കും.ഉച്ചയ്ക്ക് മൂന്നിന് നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനം മാർഗ്ഗമാണ് സുരേഷ് ഗോപി ഡൽഹിയിൽ എത്തുക .
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തൃശൂരിൽ വൻ സ്വീകരണം ആയിരുന്നു ഇന്നലെ ലഭിച്ചത്.ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബി ജെ പി നടത്തിയത്.