സുരേഷ് ഗോപിയെ പുകഴ്ത്തല്‍..നിലപാട് കടുപ്പിച്ച് സിപിഐ..മേയറെ ബഹിഷ്‌ക്കരിച്ചു…

വിവാദങ്ങൾ കൊഴുക്കുന്നതിനിടെ തൃശൂർ മേയർ എം.കെ വർഗീസിനെതിരെ നിലപാട് കടുപ്പിച്ച് സി.പി.ഐ.മേയറെ ബഹിഷ്ക്കരിച്ചാണ് സി.പി.ഐ നിലപാട് കടുപ്പിക്കുന്നത്. കോര്‍പറേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ് ദാന ചടങ്ങാണ് സിപിഐ ബഹിഷ്‌ക്കരിച്ചത്. ബഹിഷ്‌കരണത്തിന്റെ ഭാഗമായി എംഎല്‍എ പി ബാലചന്ദ്രനും നാലു കൗണ്‍സിലര്‍മാരും ചടങ്ങില്‍ പങ്കെടുത്തില്ല. സുരേഷ് ഗോപിയെ മേയര്‍ പുകഴ്ത്തിയതാണ് സിപിഐയെ ചൊടിപ്പിച്ചത്.

അതേസമയം തൃശൂർ മേയർക്കെതിരെ തുറന്നടിച്ച് വി.എസ് സുനിൽകുമാർ കഴിഞ്ഞ ദിവസം രം​ഗത്തു വന്നിരുന്നു. മേയർ എം.കെ വർഗീസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിന്നിൽനിന്ന് കുത്തിയെന്ന് സുനിൽകുമാർ ആരോപിച്ചിരുന്നു.എന്നാല്‍, സുരേഷ് ഗോപിയോട് പ്രത്യക ആഭിമുഖ്യം തനിക്കില്ലെന്നാണ് മേയറുടെ പക്ഷം.

Related Articles

Back to top button