സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമിച്ചട്ടില്ല -ആർ.എൽ.വി. രാമകൃഷ്ണൻ
സുരേഷ് ഗോപിയെ അപമാനിക്കാൻ താൻ ശ്രമിച്ചട്ടില്ലെന്ന് നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണൻ. നിറത്തിന്റെ പേരിൽ തനിക്കുണ്ടായ ദുരനുഭവം ആരും രാഷ്ട്രീയമായി കാണരുതെന്നും ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണ വിലമതിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി .സുരേഷ് ഗോപി നൃത്തപരിപാടിക്ക് ക്ഷണിച്ചപ്പോൾ ഒഴിവായത് അതേദിവസം മറ്റൊരു പരുപാടി ഏറ്റുപോയതുകൊണ്ടാണ് അല്ലാതെ താൻ ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി .
ഈ വിഷയത്തിൽ എല്ലാ പാർട്ടികളും പിന്തുണച്ചിട്ടുണ്ട്. വിക്ടോറിയ കോളേജിൽ പോയത് കെ.എസ്.യു.വിന്റെ ക്ഷണമനുസരിച്ചാണ്. ബി.ജെ.പി.യും കൂടെ നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .