സുരേഷ് ഗോപിയുടെ വിജയം കേരളം മാറുന്നുവെന്നതിന് തെളിവ് നടൻ ദേവൻ….
കൊച്ചി: വീണ്ടും പ്രധാനമന്ത്രിയാകാന്‍ പോകുന്ന നരേന്ദ്ര മോദിയേയും തൃശൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച സുരേഷ് ഗോപിയേയും പ്രശംസിച്ച് നടന്‍ ദേവന്‍ . വരും നാളുകളില്‍ കേരളത്തില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അതിന് തൃശൂരില്‍ നിന്നുതന്നെ തുടക്കം കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഏത് പ്രതികൂല സാഹചര്യങ്ങളെയും വിജയകരമായി നേരിടാന്‍ മോദിയെയും അമിത് ഷായെയും ആരും പഠിപ്പിക്കേണ്ട എന്നും ദേവന്‍ പ്രതികരിച്ചു.
‘സുരേഷ് ഗോപിയുടെ വിജയം ജനങ്ങളുടെ വിജയമാണ്. ജാതി-മത-വര്‍ഗ-വര്‍ണ-രാഷ്ട്രീയ വ്യതാസമില്ലാതെ ജനങ്ങള്‍ കണ്ടു വിജയിപ്പിച്ച വിജയം. സമാനതകളില്ലാത്ത വിജയം. കേരളം ഇത് വരെ കണ്ടിട്ടില്ലാത്ത വിശ്വാസ്യതയുടെ വിജയം. അടിസ്ഥാനമായി ഭാരതീയ ജനതാ പാര്‍ട്ടിക്ക് സുരേഷ് ഗോപി നേടിക്കൊടുത്ത സമ്മാനം. മലയാളികളുടെ വിജയം. നമ്മുടെ വരും നാളുകളില്‍, കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്ന രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കം. സത്യത്തില്‍ സുരേഷ് ഗോപി കേരളത്തെ രക്ഷിക്കുകയല്ലേ ചെയ്തത്’.