സുരേഷ് ​ഗോപിയുടെ റോഡ് ഷോയ്‌ക്കിടയിൽ സ്ട്രീറ്റ് ലൈറ്റുകൾ ഓഫ് ചെയ്ത് കെഎസ്ഇബി…

തൃശൂർ: സുരേഷ് ​ഗോപിയുടെ റോഡ് ഷോയ്‌ക്കിടയിൽ സ്ട്രീറ്റ് ലൈറ്റ് ഓഫ് ചെയ്ത് കെഎസ്ഇബി. ഇരിങ്ങാലക്കുടയിൽ ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയ്‌ക്കിടയിലായിരുന്നു സംഭവം. സ്ട്രീറ്റ് ലൈറ്റ് ഓഫാക്കിയതിനെ തുടർന്ന്, പ്രവർത്തകർ മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റ് ഓണാക്കി പ്രതിഷേധിച്ചു.

രണ്ട് ദിവസം മുമ്പായിരുന്നു സുരേഷ് ​ഗോപി പ്രചരണത്തിന് തുടക്കം കുറിച്ചത്. കേന്ദ്ര നേതൃത്വം സ്ഥാനാർത്തി പ്രഖ്യാപനം നടത്തിയതിന്റെ പിറ്റേദിവസം മുതലാണ് പ്രചരണം ആരംഭിച്ചത്. മണികണ്ഠനാലിലെ ഗണപതിയെയും സുബ്രഹ്മണ്യ സ്വാമിയെയും വണങ്ങിയ ശേഷമാണ് സ്വരാജ് റൗണ്ടിൽ റോഡ് ഷോയ്‌ക്ക് തുടക്കം കുറിച്ചത്.

Related Articles

Back to top button