‘സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാൽ മതി’.. പ്രസാദിന്‍റെ കുടുംബത്തിന് സഹായം…
ആലപ്പുഴ: കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽക്കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ സഹായവുമായി മുംബൈ മലയാളി. ജപ്തി ഒഴിവാക്കുന്നതിനുള്ള കുടിശ്ശിക അടയ്ക്കാനുള്ള മുഴുവന്‍ തുകയും കൈമാറി. പേര് വെളിപ്പെടുത്തേണ്ടെന്നും സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി കരുതിയാല്‍ മതിയെന്നും പറഞ്ഞാണ് മുംബൈ മലയാളി പണം കൈമാറിയത്. അടിയന്തരമായി 17600 രൂപയാണ് ബാങ്കില്‍ അടയ്ക്കേണ്ടിയിരുന്നത്.
അതേസമയം, ആത്മഹത്യ ചെയ്ത നെൽകർഷകന്റെ വീട്ടിലേക്ക് ജപ്തി നോട്ടിസ് അയച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണൻ. കോർപറേഷൻ വായ്പയിൽ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാൻ മന്ത്രി നിർദേശിച്ചു. കുടുംബത്തിന്റെ സാഹചര്യങ്ങൾ മനസിലാക്കാതെ ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചതിൽ കോർപറേഷൻ എംഡിയോട് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു.