സുരേഷ്‌ഗോപിക്ക് ആശംസകളുമായി സിനിമാലോകം…

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ചരിത്രം വിജയം നേടിയ സിനിമ താരവും എൻ ഡി എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപിക്ക് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് വിഭാഗീയതകളില്ലാതെ ആശംസകളും അഭിനന്ദനങ്ങളും നിറയുകയാണ്.ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് വിജയമെന്നും വിലയിരുത്തലുകൾ ഉണ്ട്.ഇപ്പോഴിത സുരേഷ് ഗോപിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാ ലോകത്തെ സഹപ്രവർത്തകർ.സലീംകുമാർ,കൃഷ്ണകുമാർ,ജ്യോതികൃഷ്ണ, ഭാമ, സുധീർ,അനുശ്രീ, ബീന ആന്റണി, മുക്തതുടങ്ങി നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ സുരേഷ് ഗോപിക്ക് ആശംസകളുമായി എത്തുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ സുരേഷ് ഗോപിക്ക് സമൂഹമാധ്യമത്തിൽക്കൂടിയാണ് സലിംകുമാർആശംസകളറിയിച്ചത്.”രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തിപരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു. അഭിനന്ദനങ്ങൾ സുരേഷേട്ടാ”സലിംകുമാർ കുറിച്ചു.

Related Articles

Back to top button