സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു…..
ഛത്തീസ്‌ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. നാരായൺപുർ, ദന്തേവാഡ മേഖലയിലാണ് ആക്രമണം. ജില്ലാ റിസർവ് ഗ്രൂപ്പ് (ഡി.ആർ.ജി) സേനയാണ് മാവോവാദികളുമായി ഏറ്റുമുട്ടിയത്.
നാരായൺപൂർ, കൊണ്ടഗാവ്, ദന്തേവാഡ, ജഗദൽപൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഡി.ആർ.ജി സംഘവും ഐ.ടി.ബി.പി 45-ാം ബറ്റാലിയനും അബുജ്മദ് മേഖലയിലേക്ക് പോകുമ്പോൾ വെടിവെപ്പുണ്ടാകുകയായിരുന്നു. മൂന്ന് ഡി.ആർ.ജി അംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗോബെൽ മേഖലയിലെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തുകൊണ്ടുപോയി.
ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും ഓപ്പറേഷൻ തുടരുകയാണെന്നും നാരായൺപുർ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ പറഞ്ഞു. ജൂൺ 2ന്, ദുർമി ഗ്രാമത്തിലെ മൊബൈൽ ടവർ മാവോവാദികൾ തീയിട്ട് നശിപ്പിച്ചിരുന്നു. മെയ് 25ന് ഇവിടെ രണ്ട് മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു.