സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നാളെ കൊച്ചിയിൽ..പ്രതിഷേധത്തിനൊരുങ്ങി അഭിഭാഷകരുടെ സംഘടന…
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നാളെ കൊച്ചിയിൽ എത്താനിരിക്കെ പ്രതിഷേധവുമായി ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘടന രംഗത്ത് . ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയിൽ വേദി പങ്കിടില്ലെന്ന് ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി അറിയിച്ചു. കോടതിയിൽ ഇ ഫയലിംഗും ഡിജിറ്റലൈസേഷൻ പ്രക്രിയയും തുടങ്ങിയത് അസോസിയേഷനുമായി കൂടിയാലോചനയില്ലാതെയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.