സുപ്രീം കോടതിയിൽ പുതിയ രണ്ട് ജഡ്ജിമാർ കൂടി..മണിപ്പൂരിൽ നിന്ന് ആദ്യമായൊരു സുപ്രീം കോടതി ജഡ്ജി…
സുപ്രീം കോടതിയിൽ പുതുതായി രണ്ട് ജഡ്ജിമാർക്ക് കൂടി നിയമനം നൽകി കേന്ദ്ര സർക്കാർ. ജസ്റ്റിസ് എൻ കോടീശ്വർ സിംഗ്, ജസ്റ്റിസ് മഹാദേവൻ എന്നിവർക്കാണ് സുപ്രീം കോടതി ജഡ്ജിമാരായി കേന്ദ്രം നിയമനം നൽകിയത്.നിലവില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് എന്‍ കോടീശ്വര്‍ സിങ്.മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആര്‍ മഹാദേവന്‍. ഇവര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആകും.
അതേസമയം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മണിപ്പൂരില്‍ നിന്നും സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് സിങ്. ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇബോതോംബി സിങിന്റെ മകനാണ്