സുപ്രീംകോടതി കാന്റീനിൽ ഉള്ളിയും മാംസവും നിരോധിച്ചു..ചരിത്രത്തിൽ ആദ്യം..കാരണം…
ചരിത്രത്തിലാദ്യമായി സുപ്രീംകോടതി കാന്റീനിൽ ഉള്ളിയും മാംസവും അടങ്ങിയ ആഹാരങ്ങൾക്ക് കുറച്ച് ദിവസത്തേക്ക് വിലക്ക്.നവരാത്രി ആഘോഷം കഴിയുന്നതുവരെയാണ് വിലക്ക്.ഇതിനെതിരെ അഭിഭാഷകർ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബലിന് കത്തെഴുതി. ഇത്തരമൊരു വിലക്ക് അനുവദിക്കുന്നത് ഭാവിയിൽ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് അഭിഭാഷകർ കത്തിൽ ബോധിപ്പിച്ചു. സാധാരണ നവരാത്രി ആചരിക്കുന്ന അഭിഭാഷകർ ഒമ്പത് ദിവസവും തങ്ങളുടെ ഭക്ഷണം വീടുകളിൽ നിന്ന് കൊണ്ടുവരാറായിരുന്നു പതിവെന്ന് കത്തിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടി. നവരാത്രി ആചരിക്കുന്നവർക്ക് ഉള്ളിയും മാംസവുമില്ലാത്ത ഭക്ഷണം നൽകുന്നതിൽ വിരോധമില്ല. എന്നാൽ, മറ്റുള്ളവരുടെ മേൽ ആ ഭക്ഷണം അടിച്ചേൽപിക്കുന്നതെങ്ങനെയാണെന്ന് അഭിഭാഷകർ ചോദിച്ചു.