സുനിൽകുമാറിന് എതിരെ കളക്ടർക്ക് പരാതി നൽകി…

നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ച വി.എസ്.സുനിൽ കുമാറിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകി എൻഡിഎ. തിരഞ്ഞെടുപ്പ് കമ്മിഷൻ ബ്രാൻഡ് അംബാസിഡറായ ടൊവിനോയുടെ ചിത്രം ദുരൂപയോഗം ചെയ്തതായും തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുനിൽ കുമാറിനെ സ്ഥാനാർഥിയാക്കുന്നതു തടയണമെന്നുമാണ് പരാതിയിലുള്ളത്. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട സുനിൽകുമാർ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ താൻ കേരള തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡർ ആണെന്നും തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നതു നിയമ വിരുദ്ധമാണെന്നും വ്യക്തമാക്കി ടൊവിനോ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചതോടെ സുനിൽ കുമാർ ചിത്രം നീക്കം ചെയ്യുകയായിരുന്നു.

Related Articles

Back to top button