സുനിത വില്യംസ് ഭൂമിയിലെത്തുന്നത് വൈകും..കാരണം ബാക്ടീരിയ….

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ മടക്കം നീട്ടി നാസ.ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് തിരികെ ഭൂമിയിലേക്ക് എത്താനുള്ള തീയതി ജൂൺ 22 ആയി പുതുക്കി. നേരത്തേ ജൂൺ 18ന് തിരിച്ചുവരുമെന്നായിരുന്നു നാസയുടെ അറിയിപ്പ്.

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനു പിന്നാലെയാണു ദൗത്യം നീട്ടിവച്ചത്.ഇതോടെ സുനിതാ വില്യംസിനും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറിനും ബഹിരാകാശനിലയത്തിൽ നാല് ദിവസം കൂടി കൂടുതലായി ചെലവിടേണ്ടിവരും.

Related Articles

Back to top button