സുജിതയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ശുചിമുറി നിർമ്മിക്കാൻ ഗൂഢാലോചന…ദൃശ്യം മോഡൽ….

മലപ്പുറം: യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദൃശ്യം മോഡൽ കൊലപാതകമെന്ന് മലപ്പുറം എസ്.പി സുജിത്ദാസ്. സുജിതയെ കൊലപ്പെടുത്തിയതിനു ശേഷം പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ വിഷ്ണുവും മറ്റു നാലു പേരും മൃതദേഹം കുഴിച്ചിട്ട മാലിന്യ കുഴിക്ക് മുകളിലായി ശുചിമുറി പണിയാൻ ഗൂഡാലോചന നടത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹം കുഴിച്ചിട്ടസ്ഥലത്ത് ശുചിമുറിനിർമ്മാണത്തിനായി കൊണ്ടുവന്ന ഹോളോബ്രിക്സും മെറ്റലും എം.സാൻഡും പോലീസ് കണ്ടെത്തി.

ഓഗസ്റ്റ് 11-നാണ് 35കാരിയായ സുജിതയെ കാണാതാവുന്നത്. യുവതിയുടെ സുഹൃത്തും കോൺഗ്രസ് മണ്ഡലം
സെക്രട്ടറിയുമായ വിഷ്ണുവും, വിഷ്ണുവിന്റെ പിതാവും, സഹോദരങ്ങളും, സുഹൃത്തും ചേർന്നാണ് സുജിതയെ കൊലപ്പെടുത്തിയത്. സുജിതയുടെ ആഭരണങ്ങൾ കവരാൻ പ്രതികൾ നടത്തിയ ശ്രമമാണ് കൊലപാതകത്തിൽകലാശിച്ചത്.

Related Articles

Back to top button