സീരിയൽ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു…
ടിവി സീരിയല്‍ നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു.നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ബസ് കാറിൽ കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര ആശുപത്രിയിൽ വെച്ചാണ് മരിച്ചത് . കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
കന്നഡ സിനിമ-ടെലിവിഷൻ മേഖലയിലെ നിറസാനിധ്യമാണ് പവിത്ര .കന്നഡ കൂടാതെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. ‘ത്രിനയനി’ എന്ന തെലുങ്ക് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയാണ് താരം.അപകടത്തിൽ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതര പരിക്കേറ്റതായി പൊലീസ് പറഞ്ഞു.