സി.വി ത്രിവിക്രമന്‍ അന്തരിച്ചു
തിരുവനന്തപുരം: വയലാര്‍ വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് സെക്രട്ടറി സി.വി ത്രിവിക്രമന്‍ (91) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 5.50ന് ആയിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് 7.30ന് തിരുവനന്തപുരം ശാന്തികാവടത്തില്‍ നടക്കും.
1976ല്‍ ട്രസ്റ്റ് രൂപീകരിച്ച നാള്‍ മുതല്‍ 45 വര്‍ഷം തുടര്‍ച്ചയായി വയലാര്‍ സ്‌മാരക ട്രസ്റ്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ച ആളാണ് ത്രിവിക്രമന്‍. 2020ല്‍ ട്രസ്റ്റ് സെക്രട്ടറിയായി 44 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊന്നാടയണിയിച്ചു ആദരിച്ചിരുന്നു.
ഡോ.ലളിതയാണ് ഭാര്യ. നടിയും മനുഷ്യാവകാശ പ്രവര്‍ത്തയുമായ മാലാ പാര്‍വതി മകളാണ്. ലക്ഷ്‌മി എം.കുമാരന്‍ ആണ് മറ്റൊരു മകള്‍. മനു എസ് കുമാരന്‍, അഡ്വ.ബി സതീശന്‍ എന്നിവരാണ് മരുമക്കള്‍.