സി.പി.ഐയിലെ പോര്.. ജില്ലാ പഞ്ചായത്തംഗത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി…

പത്തനംതിട്ട സി.പി.ഐയിലെ പോരു മൂലം ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പകരം രാജി പി. രാജപ്പനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ 10 അംഗങ്ങളിൽ 8 പേർ രാജി പി.രാജപ്പനെ പിന്തുണച്ചതായാണ് വിവരം. മുൻ ധാരണ പ്രകാരം ശ്രീനാദേവി കുഞ്ഞമ്മ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് എത്തേണ്ടതായിരുന്നെങ്കിലും സി.പി.ഐയിലെ വിഭാഗീയത മൂലം അവരെ ഒഴിവാക്കിയാണു രാജിയെ നിർദേശിച്ചത്.അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ നടപടി നേരിട്ട പാർട്ടി ജില്ലാ സെക്രട്ടറി എ.പി.ജയനു നേരത്തേ സ്ഥാനം നഷ്ടമായിരുന്നു. ശ്രീനാദേവിയുടെ പരാതിയിലായിരുന്നു അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. എ.പി.ജയനെ സെക്രട്ടറി സ്ഥാനത്തുനിന്ന് തിരക്കിട്ടു നീക്കിയതിൽ നേതാക്കളിൽ ചിലർക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം കൈക്കൊണ്ട തീരുമാനം എന്ന നിലയിൽ അംഗീകരിക്കുകയാണ് ഉണ്ടായത്.

Related Articles

Back to top button