സി.പി.ഐക്ക് നോട്ടീസ്…

തൃശൂര്‍: സി.പി.ഐക്ക് നോട്ടീസ് നൽകി തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ്. നടൻ ടൊവിനോ തോമസിന്‍റെ ചിത്രം വി.എസ് സുനില്‍ കുമാര്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിച്ചതിന് പിന്നാലെ എൻഡിഎ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോൾ സി.പി.ഐക്ക് കളക്ടർ നോട്ടീസ് നൽകിയത്. തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍ കുമാര്‍ തന്‍റെ സമൂഹമാധ്യമത്തില്‍ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ നേരത്തെ പങ്കുവച്ചിരുന്നു. എന്നാല്‍ താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്നും തന്‍റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയതോടെ വി.എസ് സുനില്‍കുമാര്‍ ഫോട്ടോകള്‍ പിൻവലിച്ചിരുന്നു. ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നാണ് സുനില്‍ കുമാര്‍ വ്യക്തമാക്കിയത്.

Related Articles

Back to top button