സി.പി.എം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
അമ്പലപ്പുഴ: പുറക്കാട് എൽ.സി ഓഫീസിന് മുന്നിൽ സി.പി.എം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇന്ന് വൈകിട്ട് 5-30 ഓടെ ആയിരുന്നു സംഭവം. അംഗനവാടി നിയമന ക്രമക്കേടിനെക്കുറിച്ചുള്ള എഫ്.ബി പോസ്റ്റിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. ഏറ്റുമുട്ടലിൽ ഏരിയ കമ്മറ്റി അംഗവും, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമായ അജ്മൽഹസന് പരിക്കേറ്റു. എച്ച്.സലാം എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫിലെ അംഗമാണ് പരിക്കേറ്റ അജ്മൽ. ഏരിയ കമ്മറ്റി സെക്രട്ടറി എ. ഓമനക്കുട്ടൻ അടിയന്തിര യോഗം എൽ.സിയിൽ വിളിച്ചു കൂട്ടി.