സി.ആർ.എസ്. ഉണ്ണിത്താന് അക്ഷരമിത്രം പുരസ്കാരം
മാവേലിക്കര- മുതിർന്ന മാധ്യമപ്രവർത്തകനും സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ പതിറ്റാണ്ടുകളുടെ അനുഭവസ്ഥനും മാവേലിക്കര മീഡിയ സെൻ്ററിൻ്റെ സ്ഥാപക സെക്രട്ടറിയുമായ സി.ആർ.എസ്. ഉണ്ണിത്താന് അക്ഷരമിത്രം അവാർഡ് നല്കി ആദരിക്കുന്നു. മാവേലിക്കര സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആണ് പുരസ്കാരം നൽകുന്നത്. കേരളപ്പിറവിദിനത്തിൽ രാവിലെ 8.30 ന് അദ്ദേഹത്തിൻ്റെ വസതിയിലെത്തിയാണ് ആദരവ് സമർപ്പിക്കുന്നതെന്ന് സാന്ത്വനം പ്രസിഡൻ്റ് അഡ്വ.കെ.സുരേഷ് കുമാർ, സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, ട്രഷറർ സുരേഷ് തോട്ടത്തിൽ എന്നിവർ അറിയിച്ചു.