സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന്..കേരളത്തില്‍ എഴുതുന്നത് 23,666 പേര്‍….

യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തുന്ന 2024ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം ഇന്ന്. രാവിലെ 9.30 മുതല്‍ 11.30വരെയും ഉച്ചക്ക് 2.30 മുതല്‍ 4.30വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ 61 കേന്ദ്രങ്ങളിലായി 23,666 പേരാണ് സംസ്ഥാനത്ത് പരീക്ഷ എഴുതുന്നത്. രാവിലെയുള്ള പരീക്ഷയ്ക്ക് ഒമ്പതിനും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്ക് രണ്ടിനുമുമ്പും പരീക്ഷാ ഹാളില്‍ ഹാജരാകണം.

ഡൗണ്‍ലോഡ് ചെയ്ത ഇ- അഡ്മിറ്റ് കാര്‍ഡിനൊപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഇ- അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിക്കുന്ന ഒറിജിനല്‍ ഐഡന്റിറ്റി കാര്‍ഡും കരുതണം.ഇ- അഡ്മിറ്റ് കാര്‍ഡില്‍ ഫോട്ടോ തെളിയാതെ വരികയോ പേരില്ലാതെയാണ് ഫോട്ടോ നല്‍കിയിരിക്കുന്നതെങ്കിലോ ആണ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുവരേണ്ടത്.അതേസമയം സിവില്‍ സര്‍വീസ് പരീക്ഷ നടക്കുന്ന ഞായറാഴ്ച പരീക്ഷാര്‍ഥികള്‍ക്കായി വിപുലമായ യാത്രാസൗകര്യമാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. പരീക്ഷാകേന്ദ്രങ്ങള്‍ക്കനുസരിച്ച് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button