സില്‍വർ ലൈന് വേണ്ടി വീണ്ടും കേരളം….അനുമതി നല്‍കണമെന്ന് ദില്ലിയിൽ ധനമന്ത്രിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടു….

സില്‍വർ ലൈന്‍ പദ്ധതിക്ക് വേണ്ടി വീണ്ടും ആവശ്യം ഉന്നയിച്ച് കേരളം. സില്‍വർ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബജറ്റിന് മുന്നോടിയായുള്ള ദില്ലിയിലെ ധനമന്ത്രിമാരുടെ യോഗത്തിലാണ് ധനമന്ത്രി കെ എൻ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കണമെന്നും ധനമന്ത്രിമാരുടെ യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. നിലവിലെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാൻ രണ്ട് വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button