സിപിഐഎം നേതൃയോഗങ്ങള്‍ ഇന്നുമുതല്‍..യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും…

ലോകസഭാ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തുന്നതിനുളള സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. അഞ്ചുദിവസം നീണ്ടുനിൽക്കുന്നതാണ് യോഗം . രണ്ടു ദിവസം സംസ്ഥാന സെക്രട്ടറിയേറ്റും മൂന്ന് ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. ഭരണവിരുദ്ധ വികാരമല്ല തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും, പാർട്ടി നേതാക്കള്‍ക്കിടയില്‍ പോലും വ്യത്യസ്ത അഭിപ്രായമുണ്ട്.

ക്ഷേമ പെൻഷൻ മുടങ്ങിയതടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതും, ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതും തോൽവിക്ക് കാരണമായി എന്നാണ് വിലയിരുത്തൽ. സർക്കാരിന്റെ പ്രവർത്തന ശൈലിയിലും, പാർട്ടിയുടെ നയസമീപനങ്ങളിലും ആത്മ പരിശോധനയും തിരുത്തും വേണമെന്ന ആവശ്യവും ശക്തമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും അടക്കമുള്ള നേതാക്കൾ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Related Articles

Back to top button