സിപിഎം ജനറൽ സെക്രട്ടറി..പകരം ചുമതലയില്ല…
സിപിഎം ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ഇപ്പോൾ ആർക്കും നൽകില്ലന്ന് റിപ്പോർട്ട്. ചുമതല പാർട്ടി സെന്ററിലെ നേതാക്കൾ കൂട്ടായി നിർവഹിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.തുടർന്നുള്ള കൂടുതൽ കാര്യങ്ങൾ ഈ മാസം അവസാനം ചേരുന്ന പിബി സിസി യോഗങ്ങൾ ആലോചിക്കും. പാർട്ടി കോൺഗ്രസ് വരെ നിലവിലെ സംവിധാനം തുടരാനും സാധ്യത.