സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ദില്ലിയിൽ..

ബിജെപിയുമായി കേരള സർക്കാർ ധാരണയിലെന്ന വാദം ചെറുക്കാൻ സിപിഎം പൊളിറ്റ് ബ്യൂറോയുടെ നിർദ്ദേശം. ഗവർണ്ണറെ ഉപയോഗിച്ച് സംസ്ഥാനത്തിൻറെ അവകാശം കവരുന്നത് ചൂണ്ടിക്കാട്ടി പ്രചാരണം നടത്തും. കോൺഗ്രസ് കേരളത്തിൽ സംഘപരിവാറിനെ സഹായിക്കുന്ന നയം സ്വീകരിക്കുന്നു എന്ന് സംസ്ഥാന ഘടകം പിബിയെ അറിയിച്ചു. പിവി അൻവർ ഉയർത്തിയ വിഷയങ്ങളിൽ കേരളത്തിൽ മറുപടി നല്കുമെന്നും കേന്ദ്ര നേതാക്കൾ അറിയിച്ചു.

Related Articles

Back to top button