സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്..മനു തോമസിന്റെ ആരോപണങ്ങൾ ചർച്ചയായേക്കും…
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും. പി ജയരാജൻ യോഗത്തിൽ പങ്കെടുക്കും.മുൻ ഡിവൈഎഫ് ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെയാണ് യോഗം ചേരുന്നത്.ജയരാജനും മനുവും തമ്മിലുണ്ടായ ഫേസ്ബുക്ക് പോരും തുടർന്നുള്ള ആരോപണങ്ങളും യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് സൂചന.
ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും വിവാദത്തിൽ ഇതുവരെ പാർട്ടി പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. പി ജയരാജന്റെ അനവസരത്തിലെ ഫേസ്ബുക്ക് പോസ്റ്റ് ആണ് വിഷയം വഷളാക്കിയത് എന്നാണ് പാർട്ടി വിലയിരുത്തൽ. ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വീണ്ടും കളത്തിൽ ഇറങ്ങാൻ വിവാദം വഴിവെച്ചെന്നും സിപിഎമ്മിൽ വിമർശനമുണ്ട്. ഈ കാര്യങ്ങളും യോഗത്തിൽ ചർച്ചയായേക്കും.