സിന്തറ്റിക് ലഹരിക്ക് അടിമായിരുന്നു.. മദ്യപിച്ച് അച്ഛനെ വരെ ചീത്ത വിളിച്ചിട്ടുണ്ട്…

സിന്തറ്റിക് ലഹരിക്ക് അടിമായിരുന്നെന്നും ഭക്ഷണം കഴിക്കുന്ന പോലെ ലഹരി ഉപയോഗിച്ചിരുന്നെന്നും തുറന്ന് പറഞ്ഞ് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരു കാലത്ത് ഭയങ്കര ആൽക്കഹോളിക്കായിരുന്നു. മാസങ്ങളോളം വീട്ടിലിരുന്ന് മദ്യപിച്ചിട്ടുണ്ട്. കല്യാണത്തിന്റെ തലേന്നും അന്നും മദ്യപിച്ചിട്ടുണ്ടെന്നും ധ്യാൻ പറഞ്ഞു. സിനിമാ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ലഹരി ഉപയോഗത്തെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ തുറന്ന് പറഞ്ഞത്.

‘താൻ സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന സിനിമയിലെ നായകന് തന്റെ ജീവിതവുമായി സാമ്യമുണ്ട്. ഞാൻ നശിച്ചുപോകുമെന്നാണ് കുടുംബം മൊത്തം കരുതിയിരുന്നത്. മദ്യപിച്ച് അച്ഛനെ ചീത്തവിളിച്ചിട്ടുണ്ട്. തുടർന്ന് അദ്ദേഹം വീട്ടിൽ നിന്ന് ഇറക്കിവിട്ടു. പഠനത്തിന്റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപ്പിരിയുന്നത്. 2018 മുതൽ സിന്തറ്റിക് ലഹരി ഉപയോഗിച്ച് തുടങ്ങി. എന്റെ ജീവിതം നശിച്ചത് ഇതോടു കൂടിയാണ്.. ‘ധ്യാൻ പറഞ്ഞു.

‘2017 ൽ കല്യാണത്തിന്റെ തലേന്ന് പോലും ഫിറ്റായിരുന്നു. കൂട്ടത്തിൽ ബോധമുള്ള സുഹൃത്താണ് കണ്ണൂരെത്തിക്കുന്നത്. അവിടെ വെച്ച് രാവിലെയും കുടിച്ചു.കല്യാണത്തിന് കോടിയേരിയെപോലുള്ള പ്രമുഖർ വന്നിരുന്നു. ലഹരി ഉപയോഗിച്ച് തുടങ്ങിയതോടെ ബന്ധങ്ങളും സൗഹൃദങ്ങളും ഇല്ലാതായി. എന്നാൽ മകൾ ജനിച്ചതോടെ ജീവിതം മാറി. ഇപ്പോൾ സിനിമയാണ് എന്റെ റീഹാബ്. സിനിമ ചെയ്യാതെ ഒരു ദിവസം പോലും ഇരിക്കുന്നില്ല. ചിലപ്പോൾ ഒരു വർഷം കഴിയുമ്പോൾ ഇപ്പോൾ ചെയ്യുന്ന പോലുള്ള സിനിമകൾ നിർത്തി നല്ല
സിനിമകൾ ചെയ്യുമായിരിക്കുമെന്നും ധ്യാൻ പറഞ്ഞു.

Related Articles

Back to top button