സിനിമ കോണ്‍ക്ലേവ് നടത്തുന്നതിനെതിരെ തുറന്നടിച്ച് നടി രഞ്ജിനി…പൊതുജനത്തിന്‍റെ പണവും സമയവും കളയരുത്…

കൊച്ചി: സിനിമ നയ രൂപീകരണത്തിനായി സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവിനെതിരെ നടി രഞ്ജിനി രംഗത്ത്. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമ കോണ്‍ക്ലേവിനെതിരെ നടി രഞ്ജിനി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. എന്തിനാണ് സിനിമ കോണ്‍ക്ലേവെന്നും വെറുതെ പൊതുജനത്തിന്‍റെ പണവും സമയവും കളയരുതെന്നും നടി രഞ്ജിനി തുറന്നടിച്ചു.
ഹേമ കമ്മിറ്റി ശുപാര്‍ശകള്‍ ഉള്ളപ്പോള്‍ എന്തിനാണ് കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് രഞ്ജിനിയുടെ വിമര്‍ശനം. സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് പ്രശ്ന പരിഹാരത്തിനായി ശക്തമായ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ഹേമ കമ്മിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാൽ ഇപ്പോള്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവ് അനാവശ്യമാണെന്നും നടി രഞ്ജിനി പറഞ്ഞു.

Related Articles

Back to top button