സിനിമ ഇല്ലെങ്കിൽ താൻ ചത്തുപോകും..ആ പേരില്‍ മന്ത്രിസ്ഥാനം മാറ്റിയാലും രക്ഷപെട്ടു..നിലപാടുമായി സുരേഷ് ഗോപി…

സിനിമ ഇല്ലാതെ പറ്റില്ലെന്നും അതില്ലെങ്കില്‍ താൻ ചത്തുപോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിനിമ ഞാൻ ചെയ്യും. അതിന് ഞാൻ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് മന്ത്രി സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നുണ്ടെങ്കില്‍ രക്ഷപ്പെട്ടുവെന്നും സുരേഷ് ഗോപി.ഒരു ചടങ്ങിനിടെ സംസാരിയ്ക്കവേയാണ് ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

സിനിമ ഞാൻ ചെയ്യും. അതിന് ഞാൻ അനുവാദം ചോദിച്ചിട്ടുണ്ട്. പക്ഷേ കിട്ടിയില്ല. സെപ്റ്റംബര്‍ ആറിന് ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. സിനിമകള്‍ കുറേയുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോള്‍ അമിത് ഷാ പേപ്പര്‍ മാറ്റിവെച്ചതാണ്. മന്ത്രി സ്ഥാനത്തെ ബാധിക്കാത്ത രീതിയില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ അതിനുള്ള സൗകര്യം ഉണ്ടാകണം എന്നാണ് ആഗ്രഹം. മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നുണ്ടെങ്കില്‍ ഞാൻ രക്ഷപ്പെട്ടു. ചരിത്രം എഴുതിയ തൃശൂര്‍ക്കാര്‍ക്ക് താൻ എന്തായാലും നന്ദി അര്‍പ്പിക്കണം എന്ന് നേതാക്കള്‍ പറഞ്ഞതുകൊണ്ടത് വഴങ്ങിയതാണ്. സിനിമ ഇല്ലാതെ പറ്റില്ല. അത് എന്റെ പാഷനാണ്. അതില്ലെങ്കില്‍ ശരിക്കും ചത്തു പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Related Articles

Back to top button