സിനിമയുടെ റിലീസ് മുടക്കുന്നു…ടൊവിനോയ് ക്കെതിരെ സംവിധായകൻ…
ടോവിനോ തോമസ് നിർമാണ പങ്കാളിയായ ‘വഴക്ക്’ എന്ന സിനിമയുടെ തിയേറ്റർ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്.ചിത്രം പുറത്തിറക്കാൻ താരം സമ്മതിക്കുന്നില്ലെന്നും സിനിമ തിയേറ്ററുകളിലെത്തിയാൽ അത് തന്റെ കരിയറിനെ ബാധിക്കുമെന്നു ടോവിനോ പറഞ്ഞെന്നുമാണ് സനലിന്റെ ആരോപണം. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചാണ് സനൽ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
പൊതുവെ ‘വഴക്ക്’ എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമില്ല എന്ന് ഇതിനിടെ പല കാരണങ്ങൾ കൊണ്ടും തോന്നിയിരുന്നുവെന്നും ആളുകൾ വലുതെന്നു കരുതുന്ന മനുഷ്യർ പലരും വാസ്തവത്തിൽ എത്ര ചെറുതാണെന്ന സത്യം എന്നെ പഠിപ്പിച്ച സംഭവങ്ങളാണിതെന്നും സനൽ പറയുന്നു.