സിദ്ധാർത്ഥിന്റെ മരണം…. കോളേജ് ഡീനിനെതിരെ ജോയ് മാത്യു…

സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് ഡീനിന്റെ അനാസ്ഥക്കെതിരെ നിരവധി പേർ രം​ഗത്ത് വന്നിരുന്നു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ച് സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ ഡീൻ 50 മീറ്റർ അകലെ ഉണ്ടായിരുന്നു. എന്നാൽ, സംഭവ സ്ഥത്ത് എത്തിയില്ലെന്നാണ് സിദ്ധാർത്ഥിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ജോയ് മാത്യു.തന്നെ ഏൽപിച്ച ജോലിയുടെ ഉത്തരവാദിത്തം എന്താണെന്നു പോലും അറിയാത്ത ഇവൻ, ജനകീയ വിചാരണയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല.’- എന്നായിരുന്നു ജോയ് മാത്യു കുറിച്ചത്. കോളേജ് ഡീൻ എം. കെ നാരായണന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

Related Articles

Back to top button