സിദ്ധാർത്ഥിന്റെ മരണം..അന്വേഷണം സിബിഐ ആരംഭിക്കണം: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അതിവേഗം സിബിഐ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ടി ജയപ്രകാശ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

അന്വേഷണം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം വേണ്ടിവരുമെന്ന് ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി പറഞ്ഞു. എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കണം. അന്വേഷണം എത്രയും വേഗം ആരംഭിക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് പരിഗണിക്കുന്നത്

Related Articles

Back to top button