സിദ്ധാർത്ഥന്‍റെ മരണം… ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ പോകുന്നതിന് വിലക്ക്….
വയനാട് :പൂക്കോട് വെറ്ററിനറി കോളേജ് ക്യാമ്പസിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പൂക്കോടുള്ള വെറ്ററിനറി കോളേജിലുള്ളവര്‍ക്കാണ് വീട്ടില്‍ പോകുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. സിദ്ധാർത്ഥന്‍റെ മരണത്തിൽ നടക്കുന്ന പൊലീസ് അന്വേഷണത്തോട് സഹകരിച്ചാണ് നിയന്ത്രണമെന്ന് പിടിഎ പ്രസിഡന്‍റ് എം.പ്രേമൻ പറഞ്ഞു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ പോലെ നിയന്ത്രണം ബാധകമാണ്. വിദ്യാർത്ഥികൾ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി കോളേജിന് പുറത്തുപോയി വരുന്നതിന് തടസമില്ലെന്നും പിടിഎ പ്രസിഡന്‍റ് വ്യക്തമാക്കി.