സിദ്ധാർത്ഥന്റെ മരണം…ഡീനിനും ട്യൂട്ടർക്കും കാരണം കാണിക്കൽ നോട്ടിസ്….

വയനാട് : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥ് മരിച്ച സംഭവത്തിൽ കോളേജ് ഡ‍ീൻ എം.കെ.നാരായണനും ഹോസ്റ്റലിന്റെ ചുമതലയുള്ള ട്യൂട്ടർക്കും വൈസ് ചാൻസലറുടെ കാരണം കാണിക്കൽ നോട്ടിസ്. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഇന്ന് വൈകിട്ട് നാലരയ്ക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം. ഹോസ്റ്റലിലും ക്യാംപസിലും നടന്നത് എന്തുകൊണ്ട് അധ്യാപകർ അറിഞ്ഞില്ലെന്നും നോട്ടിസിൽ ചോദിക്കുന്നു.

കൃത്യനിർവഹണത്തിൽ വീഴ്ച്ചയുണ്ടെന്ന റിപ്പോർട്ട് ലഭിച്ചിട്ടും ഡീനിനെതിരായ നടപടികൾ വൈകിയെന്ന് ആരോപണമുയർന്നിരുന്നു. ഫെബ്രുവരി 18നാണ് സിദ്ധാർഥൻ മരിച്ചത്.

Related Articles

Back to top button