സിദ്ധാര്‍ഥന്റെ മരണം.. സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം…

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് കെ.എസ്.യു, എം.എസ്.എഫ്, ഫ്രറ്റേണിറ്റി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ ബാരിക്കേഡിന്റെ മുകളില്‍ കയറുകയും ബാരിക്കേഡ് ചാടിക്കടക്കുകയും ചെയ്തതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എം.എസ്.എഫ് ആണ് ആദ്യം മാര്‍ച്ച് നടത്തിയത്. തുടര്‍ന്ന് മറ്റ് സംഘടനകളുടെ മാര്‍ച്ച് നടത്തുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടാവുകയും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. മൂന്ന് തവണയാണ് കണ്ണീർ വാതകം പ്രയോഗിച്ചത്. സംഘര്‍ഷത്തില്‍ നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സര്‍വകലാശാലയില്‍ വലിയൊരു പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.

Related Articles

Back to top button