സിദ്ധാര്‍ത്ഥന്‍റെ മരണം…ക്ലിഫ് ഹൗസിനു മുന്നില്‍ സമരം നടത്തും….

തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്‍റെ മരണത്തിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ക്ലിഫ് ഹൗസിനു മുന്നില്‍ സമരം നടത്തുമെന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍ ജയപ്രകാശ് പറഞ്ഞു. കേരള സർക്കാർ ചതിച്ചുവെന്നും സിബി ഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ജയപ്രകാശ് പറഞ്ഞു.സിദ്ധാര്‍ത്ഥനെ ചതിച്ച പെൺകുട്ടികളെ അറസ്റ്റ് ചെയ്തില്ല. 20 ദിവസമായി കയറിഇറങ്ങിയിട്ടും കിട്ടാത്ത സിബിഐ പേപ്പർ ഒരു ദിവസം കൊണ്ട് തട്ടി കൂട്ടി. വീഴ്ച വരുത്തിയത് ആഭ്യന്തര സെക്രട്ടറിയാണ്. നടപടി താഴെ തട്ടിൽ മാത്രം ഒതുങ്ങുകയാണ്. മുഖ്യമന്ത്രിക്കും ഇതില്‍ ഉത്തര വാദിത്വമുണ്ടെന്നും അദ്ദേഹം ആരോപിച്ചു

ആർഷോ പൂക്കോട് വരാറുണ്ടെന്ന് അക്ഷയ് പറഞ്ഞിട്ടുണ്ട്. 8 മാസം പീഡിപ്പിച്ചിട്ടും അവിടെ താമസിക്കാറുളള ആർഷോ അറിയാതിരിക്കുമോയെന്ന് ജയപ്രകാശ് ചോദിച്ചു. ആർഷോയെയും പ്രതിചേർക്കണം.മകൻ പറഞ്ഞ അറിവാണുള്ളത്. എത്രയും വേഗം കുടുംബത്തിന്‍റെ പരാതി പരിഹരിക്കണം.
അല്ലെങ്കിൽ സമരം നടത്തും. കമ്യൂണിസ്റ്റ് പാർട്ടിക്കാരുടെ അടുത്ത് പോയാൽ തന്നെയും കൊല്ലും.അതിനാലാണ് അവരുടെ അടുത്ത് പോകാത്തതെന്നും ജയപ്രകാശ് പറഞ്ഞു

Related Articles

Back to top button