സിദ്ധാര്‍ത്ഥന്‍റെ മരണം… വിജ്ഞാപനമിറക്കി….
തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറികൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. അല്‍പസമയം മുമ്പാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. അതേസമയം, തന്‍റെ പോരാട്ടത്തെ പിന്തുണച്ചവര്‍ക്ക് നന്ദിയെന്ന് സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ പറഞ്ഞു. ഗവര്‍ണര്‍ ശക്തമായി കേസില്‍ ഇടപെട്ടത് നിര്‍ണായകമായി. സിബിഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. സിബിഐ വന്നാല്‍ സത്യം തെളിയുമെന്നാണ് വിശ്വാസമെന്നും സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ പറഞ്ഞു.